കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം

കാസർഗോഡ്: കാസർഗോഡ് നാലര വയസുകാരിക്ക് പാമ്പുകടിയേറ്റു. വെസ്റ്റ് എളേരി എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയെയാണ് മൂർഖൻ പാമ്പ് കടിച്ചത്.

കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റിയിരിക്കുകയാണ്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീടിനടുത്ത് കളിക്കുന്നതിനിടയിലാണ് ഋതു ചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത്.