നാളെ മുതൽ ചൊവ്വാഴ്ച വരെ വിവിധ ഭാഗങ്ങളിൽ ഇടിയും മഴയും

0
1486

റിയാദ്: നാളെ മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ, വിവിധ സ്ഥലങ്ങളിൽ പൊടിക്കാറ്റും തണുത്തതും അതിവേഗതയേറിയ കാറ്റും ഉണ്ടായേക്കും. മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിലായിരിക്കും കാറ്റ് വീശുന്നത്.


മിതമായതോ അതിശക്തമായതോ ആയ മഴ, അസീർ മേഖലയിൽ തോരാമഴയിലേക്ക് നയിക്കും. അബഹ, ഖമീസ് മുഷൈത്, മഹായിൽ, മജാരിദ, റിജൽ അൽമ, ബാരിഖ്, തനൂമ, അൽ-നമസ്, ബൽഖർൻ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-ഹർജ, ബിഷ, അൽ-ബരാക് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യും.

മക്കാ പ്രദേശം, നജ്റാൻ പ്രദേശം, അതിന്റെ അനുബന്ധ പ്രവിശ്യകൾ, മദീന മേഖല എന്നിവിടങ്ങളിൽ നേരിയ തോതിൽ മുതൽ ശക്തിയേറിയ മഴ ലഭിക്കും