ദമാം: സഊദിയിൽ കുടുംബ സന്ദർശക വിസയിൽ എത്തിയവരിൽ വിസ പുതുക്കാനായി ബഹ്‌റൈനിൽ പോകുന്നവർക്ക് തിരിച്ചടി. ബഹ്‌റൈനിലേക്ക് പോകാനായി കോസ്‌വേ വഴി പോയവരിൽ പലരെയും മടക്കി അയക്കുകയാണിപ്പോൾ. ബഹ്‌റൈൻ വിസ നേരത്തെ എടുത്ത് വെക്കാത്തവർക്കാണ് തിരിച്ചടി. വിസ എടുത്ത് വെക്കാതെ ബഹ്‌റൈനിലക്ക് ഓൺ അറൈവൽ പ്രതീക്ഷിച്ചു പോയ നിരവധി കുടുംബങ്ങളെ പ്രവേശനം നൽകാതെ സഊദിയിലേക്ക് തന്നെ മടക്കി അയച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുഡാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ കുടുംബങ്ങളെ മടക്കി അയക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ന് മുതൽ ഇന്ത്യക്കാരെയും മടക്കി അയക്കുന്നത്. ബഹ്‌റൈൻ പ്രവേശനത്തിനുള്ള വിസ കുടുംബങ്ങളുടെ കൈവശം ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇല്ലാത്തവരെ സഊദി എമിഗ്രേഷൻ ഓഫീസർ മടക്കി അയക്കുകയാണ് ചെയ്യുന്നത്.
ബഹ്‌റൈനിലക്ക് പോകുന്ന കുടുംബങ്ങളെ സഊദി എമിഗ്റേഷൻ പോസ്റ്റിൽ നിന്നാണ് മടക്കുന്നത്. ഓൺ അറിവൽ വിസ ലഭിക്കുമെന്ന് അറിയിച്ചിട്ടും ബഹ്‌റൈൻ വിസ കൈവശം ഇല്ലാത്തതിനാൽ പോകാൻ സാധിക്കില്ലെന്നാണ് അറിയിക്കുന്നത്. എന്നാൽ, വിസ നേരത്തെ കരുതിയവർക്ക് തടസങ്ങളൊന്നുമില്ല. അതിനാൽ സുരക്ഷിതമായി പോകാൻ നേരത്തെ തന്നെ ബഹ്‌റൈൻ വിസ കൈവശപ്പെടുത്തുകയാണ് ഏറ്റവും ഉചിതം.
നിലവിൽ സഊദിയിലെ സന്ദർശക വിസ പുതുക്കാനായി പ്രവാസി കുടുംബങ്ങൾ ഏറ്റവും എളുപ്പ മാർഗ്ഗമെന്ന നിലയിൽ ബഹ്‌റൈനിലേക്കോ ജോർദാനിലോക്കോ പോയി മടങ്ങി വരികയാണ് ചെയ്യുന്നത്. ഓൺലൈൻ വഴി നേരിട്ട് വിസ പുതുക്കാൻ ഇപ്പോൾ സാധിക്കുന്നില്ല. ഏക വഴിയായ അബ്‌ഷീറിലെ തവാസ്സുൽ വഴി റിക്വസ്റ്റ് കൊടുത്ത് പുതുക്കാൻ ശ്രമിക്കുന്നവരിൽ ബഹു ഭൂരിഭാഗം പേർക്കും ചുരുങ്ങിയ ദിവസങ്ങൾക്ക് മാത്രമായാണ് പുതുക്കി കിട്ടുന്നത്. ഇതിനും ഇൻഷുറൻസ്, ഫീസ് എന്നിവ ഓരോ പാസ്പോർട്ടിന് എന്ന നിലക്ക് നൽകുകയും വേണം. ഇത് മൂലം മിക്ക പ്രവാസി കുടുംബങ്ങളും സഊദിയിൽ നിന്ന് പുറത്ത് പോയി തിരിച്ചു വരികയാണ് ചെയ്യുന്നത്.
ഇങ്ങനെ ചെയ്‌താൽ വീണ്ടും ഒരു മൂന്ന് മാസം തീർച്ചയായും ലഭിക്കുമെന്നതാണ് കുടുംബങ്ങളെ ബഹ്‌റൈൻ യാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. നേരത്തെയും സഊദിയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിച്ചിരുന്നില്ല. പകരം ബഹ്‌റൈൻ സന്ദർശക വിസ തയ്യാറാക്കിയായിരുന്നു പലരും ബഹ്‌റൈനിൽ പോയി മടങ്ങിയിടുന്നത്. ഇത് പിന്നീട് ലഘുകരിക്കുകയും ഓൺലെൻ അറിവൽ വിസയിൽ അനുവാദം നൽകുകയുമായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നിർത്തലാക്കിയത്.
പ്രവാസി സന്ദർശക കുടുംബങ്ങൾക്ക് കോസ്‌വേ വഴി പോകുമ്പോൾ നേരത്തെ എടുത്തുവെച്ച ബഹ്‌റൈൻ സന്ദർശക വിസ ഉണ്ടെങ്കിൽ യാത്രക്ക് തടസമില്ല. നിലവിൽ ബഹ്‌റൈൻ വിസ ലഭിക്കാൻ 50 റിയാൽ ആണ് ട്രാവൽ ഏജൻസികൾ ഈടാക്കുന്നത്. ഇതോടൊപ്പം, ബഹ്‌റൈനിലേക്ക് യാത്രാ സൗകര്യവും ഉൾപ്പെടെയുള്ള സംവിധാനങ്ങളും ട്രാവൽസുകൾ ഏർപ്പാടാക്കുന്നുണ്ട്. സർവ്വീസുകളുമായി നിരവധി ഏജൻസികൾ രംഗത്തുണ്ടെങ്കിലും അംഗീകൃത ട്രാവൽസ് ഏജൻസികളെ തന്നെ സമീപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
വിസ ലഭിച്ച ശേഷം കുടുംബങ്ങളുമായി സ്വന്തം വാഹനത്തിൽ പോയി വരുന്നവരും നിരവധിയാണ്. നേരത്തെ നേടിയ വിസയുമായി ബഹ്‌റൈനിൽ പോയി വീണ്ടും സഊദിയിലേക്ക് തന്നെ തിരിച്ചു കയറിയാൽ വീണ്ടും മൂന്ന് മാസത്തേക്ക് സഊദി മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കി ലഭിക്കും. ഒരു വർഷത്തെ മൾട്ടിപ്പിൾ വിസയിൽ ഇത്തരത്തിൽ 16 മാസം വരെ നിൽക്കുന്ന പ്രവാസി കുടുംബങ്ങളും നിരവധിയാണ്. ഒരു വർഷ കാൽവധിയുള്ള സ്റ്റാമ്പിങ് വിസ കാലാവധി തിയ്യതിക്ക് തൊട്ടു മുന്നെയായി ബഹ്‌റൈനിൽ പോയി മടങ്ങി വരികയാണ് ഇവർ ചെയ്യുന്നത്. അപ്പോൾ അബ്‌ഷീറിൽ വീണ്ടും ഒരു മൂന്ന് മാസം കൂടി ലഭിക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





