ബിരുദദാന ചടങ്ങില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായെത്തിയ സഫ ശാക്കിര്‍ ശ്രദ്ധേയയായി

0
1552

മാഞ്ചസ്റ്റര്‍: യു കെയിലെ പ്രസ്റ്റണ്‍ ലാങ്കഷയര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന എം ബി എ ബിരുദദാന ചടങ്ങ് മലയാളി പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്താല്‍ വേറിട്ടതായി. സര്‍വകലാശാലയുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെഫിയ ധരിച്ച് ബിരുദദാനച്ചടങ്ങിനെത്താന്‍ തയാറായ സഫ മറിയം ശാക്കിറിന്റെ തീരുമാനമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അനുവദിക്കപ്പെട്ട വസ്ത്രമല്ലാതെ മറ്റൊന്നും ധരിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ഏതു വസ്ത്രം ധരിക്കണമെന്നത് തന്റെ അവകാശമാണെന്ന സഫയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍വകലാശാല അധികതര്‍ വഴങ്ങുകയായിരുന്നു. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയും ജിദ്ദ ആസ്ഥാനമായുള്ള ഹൊറൈസണ്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ശാക്കിറിന്റെ മകളാണ് സഫ. ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പിതാവ് ശാക്കിറും എത്തിയിരുന്നു. സഫയുടെ ഉറച്ച തീരുമാനത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അനൗണ്‍സര്‍ കൂടിയായ അവതാരകന്‍ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

പ്ലസ് ടു വരെ ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ച സഫ ഫറോഖ് ഇര്‍ഷാദിയ കോളേജില്‍ നിന്ന് മാസ് കമ്യൂണിക്കേഷന്‍സ് ആന്റ് ജേര്‍ണലിസത്തില്‍ ബിരുദമെടുത്ത ശേഷമാണ് പ്രിസ്റ്റനില്‍ ഉപരിപഠനത്തിനെത്തിയത്. സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സഫ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജോര്‍ദാനിലും സഞ്ചരിച്ചിട്ടുണ്ട്. യു.കെയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരം നടത്തിയിട്ടുണ്ട്. യു.കെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലിയില്‍ പ്രവേശിച്ച സഫ നല്ലൊരു ഫുട്‌ബോള്‍ കമ്പക്കാരിയും മെസിയുടെ ആരാധികയുമാണ്.

സഫ പിതാവ് ശാക്കിറിനൊപ്പം

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക