ആവേശകരമായ ബോക്സിങ്‌ മത്സരം കാണാൻ ലോകമെമ്പാടുമുള്ള കളി പ്രമികൾ റിയാദിലേക്ക്

0
1387

റിയാദ്: റിയാദ് സീസണിൻ്റെ ഭാഗമായി ശനിയാഴ്ച റിയാദിൽ നടക്കാനിരിക്കുന്ന ആവേശകരമായ ബോക്സിങ്‌ മത്സരം കാണാൻ ലോകമെമ്പാടുമുള്ള കളി പ്രമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

2017 മുതൽ നിലവിലുള്ള ലോക ബോക്‌സിങ്‌ അസോസിയേഷൻ (WBA) “സൂപ്പർ” ലൈറ്റ് ഹെവിവെയ്റ്റ് ചാപ്യനായ റഷ്യൻ ബോക്‌സർ ദിമിത്രി ബിവോൾ, ലിബിയൻ ബോക്‌സർ മാലിക് സിനാദിനെതിരെയാണ് റിയാദിലെ അരീനയിൽ മത്സരിക്കുന്നത്. 22 മത്സരങ്ങളിലൂടെ തങ്ങളുടെ അപരാജിത റെക്കോർഡുകൾ നിലനിർത്താനാണ് രണ്ടുപേരും ലക്ഷ്യമിടുന്നത്.

പ്രൊഫഷനൽ ബോക്‌സിങിൽ അംഗീകരിക്കപ്പെട്ട നാല് പ്രധാന ബോക്‌സിങ്‌ ബോഡികളിൽ ഒന്നാണ് WBA. ഹെവിവെയ്റ്റ് ഡിവിഷനിൽ ആധിപത്യം പുലർത്തിയ മുഹമ്മദ് അലി, മൈക്ക് ടൈസൺ തുടങ്ങിയ ഇതിഹാസ ബോക്‌സർമാർ ഡബ്ല്യുബിഎ അനുവദിച്ച കിരീടങ്ങൾ നേടിയിട്ടുണ്ട്.