തിരുവനന്തപുരം: മാലിദ്വീപിലേക്ക് കേരളത്തിൽ നിന്ന് എയർ ഇന്ത്യ നേരിട്ട് സർവീസ് ആരംഭിക്കുന്നു. സഊദി മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് എയർ ഇന്ത്യയുടെ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മാലി ദ്വീപിലേക്ക് ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായിരിക്കും എയർ ഇന്ത്യ സർവ്വീസ് നടത്തുക. ഈ മാസം 29 മുതൽ ആരംഭിക്കുന്ന സർവ്വീസുകൾ ആഴ്ചയിൽ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സർവീസുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഈ മാസം 28 മുതൽ മുംബൈയിൽ നിന്ന് ആഴ്ചയിൽ എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ സർവ്വീസുകളും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 15 മുതൽ മാലിദ്വീപിലേക്ക് ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കിയതിന് ശേഷം നിലവിൽ ഇൻഡിഗോ , സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാന കമ്പനികളാണ് ഇന്ത്യയിൽനിന്ന് മാലിയിലേക്ക് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ കൂടി എത്തുന്നതോടെ സഊദിയടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാകും.




