ദോഹ: ഖത്തറിലേക്ക് സന്ദര്‍ശക, ടൂറിസ്റ്റ്, ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്കി.
1: ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈയില്‍ 5000 ഖത്തര്‍ റിയാലോ അല്ലെങ്കില്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തൂല്യമായതോ ആയ മൂല്യമുള്ള ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം
2: യാത്രക്കാരുടെ കൈയില്‍ കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ് ഉണ്ടാവണം.
3: യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം
4: എല്ലാ യാത്രക്കാരും ഇഹ്തിറാസ് വെബ്സൈറ്റില്‍ (www.ehteraz.gov.qa) രജിസ്റ്റര്‍ ചെയ്തിരിക്കണം
5: ബോര്‍ഡിങ് പാസ് ഇഷ്യു സമയത്ത് ഇഹ്തിറാസ് രജിസ്ട്രേഷന്റെ തെളിവ് കാണിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാണ്.
6: വിമാനത്താവളത്തിലെത്തും മുമ്പ് തന്നെ കൈയില്‍ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
7: ഓണ്‍ അറൈവലില്‍ വരുന്നവര്‍ക്ക് ദോഹയില്‍ ഹോട്ടല്‍ റിസര്‍വേഷന്‍ കണ്‍ഫേം ചെയ്ത രേഖ വേണം.
8: പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം.
9: യാത്രക്കാര്‍ ഖത്തര്‍ അംഗീകരിച്ച ഏതെങ്കിലും വാക്സിന് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.
10: ഏത് വാക്സിന്, വാക്സിന് സ്വീകരിച്ച തിയ്യതി തുടങ്ങിയവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.





