ജിദ്ദ: കോഴിക്കോട് സ്വദേശി ജിദ്ദയിൽ ആശുപത്രിയിൽ മരണപ്പെട്ടു. കല്ലായി സ്വദേശി ഷമീർ ആണ് മരണപ്പെട്ടത്. ജിദ്ദയിലെ ഹയ്യ സഫയിലുള്ള ജിദാനി ഹോസ്പ്‌പിറ്റലിൽ വെച്ച് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ ഹയ്യ സാമിറിൽ ലോൺട്രിറിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ്
മയ്യത്തുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കും മറ്റു സഹായത്തിനും ജിദ്ദാ കെഎംസിസി വെൽഫെയർ വിംഗ് കൂടെയുണ്ട്




