ദോഹ: ഖത്തറിലേക്ക് വരുന്നവർക്കായി യാത്രാ ആവശ്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ഇന്ററാക്റ്റീവ് ഗൈഡുമായി ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് (ജിസിഒ). സൈറ്റിൽ കയറി നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ ഖത്തറിലേക്ക് പുറപ്പെടുമ്പോൾ സ്വീകരിക്കേണ്ട വിവരങ്ങൾ പൂർണ്ണമായും അറിയിച്ചു തരുന്ന സേവനമാണ് ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഖത്തറിലേക്ക് പോകുന്ന ഏതൊരു യാത്രക്കാരനും സംശയങ്ങൾ ഇതോടെ ഒഴിവാക്കാനാകും.
യാത്രക്കാരന്റെ പ്രവേശന, ക്വാറന്റെന്‍ വ്യവസ്ഥകള്‍ എറ്റവും ലളിതമായി ഇത് വഴി മനസ്സിലാക്കാനാകും. അതോടൊപ്പം പ്രതിരോധ കുത്തിവയ്പ്പ്, നിങ്ങൾ വരുന്ന രാജ്യം, പ്രായപൂർത്തിയാകാത്തവരോടൊപ്പമാണ് നിങ്ങൾ യാത്ര ചെയ്യുന്നത് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഉത്തരം കണ്ടെത്താനുമാകും. ഒപ്പം നിങ്ങൾ കൊണ്ടുപോകേണ്ട രേഖകളും നിങ്ങൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇത് കാണിക്കും. അതിനായി ഈ ലിങ്കിൽ https://www.gco.gov.qa/en/travel/ കയറാവുന്നതാണ്.
വളരെ ലളിതമായി തയ്യാറാക്കിയ ചോദ്യാവലിയും പിന്നീട് ലഭിക്കുന്ന നടപടിക്രമങ്ങളും ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നതാണ്. സൈറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് വിശദമാക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. അത് കാണാനായി താഴെയുള്ള ട്വിറ്റർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://twitter.com/GCOQatar/status/1419306672544264194




