സഊദിയിൽ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

0
2899

ദമാം: കിഴക്കൻ സഊദിയിൽ യുവാക്കൾക്കിടയിലുണ്ടായ തർക്കത്തിനിടെ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കിഴക്കൻ സഊദിയിലെ അൽ ഖഫ്ജി ഗവർണറേറ്റിൽ നടന്ന വെടിവയ്പിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അഞ്ചു യുവാക്കൾക്കിടയിലാണ് തർക്കം ഉടലെടുത്തത്. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്നും പബ്ലിക് പ്രോസിക്യൂഷനിലേക്ക് കേസ് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിൽ പ്രാഥമിക, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും കിഴക്കൻ പ്രവിശ്യ പോലീസ് മാധ്യമ വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ശഹറാനി അറിയിച്ചു. 20, 40 വയസുകളുള്ളവരാണ് കേസിൽ ഉൾപ്പെട്ടത്.