റിയാദ്: കൊറോണ വാക്സിൻ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അസ്ട്രസെനെക്ക വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്നാണ് സഊദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൊവിഡ് വാക്സിനുകൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ഘട്ടത്തിലും വാക്സിന് എതിരെ രംഗത്തുവന്നവർ തങ്ങളുടെ വാദവുമായി സജീവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യത്തെ കൊവിഡ് വാക്സിനുകളിൽ ഒന്നായിരുന്നു അസ്ട്രസെനെക്ക. പിന്നീട് ഫൈസർ, മോഡേണ വാക്സിനുകൾ കൂടി എത്തുകയും ചെയ്തു. രക്തം കട്ടപിടിക്കുന്ന വളരെ അപൂർവമായ കേസുകൾ അക്കാലത്ത് തന്നെ കണ്ടെത്തിയിരുന്നു. കൊവിഡ് വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും സഊദി ആരോഗ്യ മന്ത്രാലയം അണ്ടർ അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു.
അതേസമയം, കമ്പനി ഉൽപാദിപ്പിച്ച കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക രംഗത്തെത്തിയത് ആരോഗ്യ മേഖലയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഓക്സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




