തായിഫ്: തായിഫ് അൽമഖ്‌വായിലെ നാവാനിൽ നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി കാർ യാത്രികരായ രണ്ടു യുവാക്കൾക്ക് ഗുരുതരായി പരിക്കേറ്റു.
സിമന്റ് ബ്ലോക്കുകളുമായി പോവുകയായിരുന്ന ട്രക്കിന്റെ മധ്യഭാഗത്തേക്കാണ് കാർ പാഞ്ഞുകയറിയത്. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അൽമുദൈലിഫ് ആശുപത്രിയിലേക്ക് നീക്കി.




