മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ പെരുന്നാൾ നമസ്കാരം
രാവിലെ 6.20നും മദീനയിലെ മസ്‌ജിദുനബവിയിൽ 6:19നും നിർവഹിക്കും.
മക്കയിൽ പ്രഭാഷണത്തിനും നമസ്ക്കാരത്തിനും ഷെയ്ഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും.
മദീനയിലെ മസ്‌ജിദുനബവിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ ഹുദൈഫി ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും.





