സഊദിയിൽ ഒന്നാം ഡോസ് സ്വീകരിച്ച് മൂന്നാഴ്ച്ചക്ക് ശേഷം രണ്ടാം ഡോസ് വാക്‌സിൻ

0
1000

റിയാദ്: രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിൻ മൂന്നാഴ്ചക്ക് ശേഷം ഉടൻ തന്നെ ലഭ്യമാകും. ആദ്യ ഡോസ് എടുത്ത് മൂന്നാഴ്ച്ചക്ക് ശേഷം തന്നെ രണ്ടാം ഡോസ് ബുക്ക് ചെയാൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടക്കത്തിൽ ഇത് പോലെയായിരുന്നുവെങ്കിലും പിന്നീട് ലഭ്യതക്കുറവ്വ് മൂലവും മുഴുവൻ ആളുകൾക്കും വാക്‌സിൻ ഒന്നാം ഡോസ് എത്തണമെന്ന നിര്ബന്ധമുള്ളതിനാലും രണ്ടാം ഡോസ് മാസങ്ങളോളം വൈകിപ്പിച്ചിരുന്നു. ഇപ്പോൾ ഏകദേശം ആളുകളിലേക്ക് വാക്‌സിൻ എത്തിയതോടെയാണ് വാക്‌സിനേഷൻ ബുക്കിങ് പഴയ നിലയിലേക്ക് മാറ്റിയത്.

ഇത് വരെ രാജ്യത്ത് 2.24 കോടി ആളുകൾക്ക് ഒന്നാം ഡോസും നാൽപത് ലക്ഷം ആളുകൾക്ക് രണ്ടാം ഡോസ് വാക്സിനേഷനും നൽകിയിട്ടുണ്ട്. മുഴുവൻ ആളുകൾക്കും വാക്‌സിനേഷൻ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.