ഗള്‍ഫിലേക്ക് പുതിയ വിമാന സര്‍വീസുമായി ഇന്‍ഡിഗോ; അവധിക്കാലത്ത് എയര്‍ ഇന്ത്യ എക്‌സപ്രസ് കൂടുതല്‍ വിമാനങ്ങള്‍ പറത്തും

0
1097

മനാമ: ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ബഹ്‌റൈന്‍-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് ജൂണ്‍ ഒന്നിനാണ് തുടക്കം കുറിക്കുക. ബഹ്റൈനില്‍ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊച്ചിയില്‍ എത്തും. തിരികെ കൊച്ചിയില്‍ നിന്ന് രാത്രി 8.35ന് ആണ് മടക്കം. ബഹ്‌റൈന്‍ സമയം രാത്രി 10.45ന് ലാന്റ് ചെയ്യും. (New Indigo service to Bahrain, more Air india express flights )

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, വേനല്‍ക്കാലക്കാല അവധി സീസണില്‍ ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് അറിയിച്ചു.

അബൂദബി, റാസല്‍ഖൈമ, ദുബൈ റൂട്ടുകളിലേക്കാണ് അധിക സര്‍വീസുകള്‍. ദുബൈയിലേക്ക് നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികമായി തുടങ്ങുന്നത്. ഇതോടെ ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 84 ആകും. അബൂദബി റൂട്ടില്‍ ആഴ്ചയില്‍ 43 സര്‍വീസുകളുമാകും. 14 വിമാനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തുന്നത്. എല്ലാ ആഴ്ചയിലും ആറ് സര്‍വീസുകള്‍ കൂടി റാസല്‍ഖൈമ റൂട്ടില്‍ പറക്കും.

ജൂണ്‍-ആഗസ്ത് സ്‌കൂളുകള്‍ക്ക് വേനലവധി ആയതിനാല്‍ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകും. നേരത്തേ ബുക്ക് ചെയ്താല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാവുമെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക