റിയാദ്: നാട്ടിൽ നിന്നെത്തി ഇൻസ്റ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങിയ വിദേശികൾ പിടിയിൽ. തബൂക്കിലാണ് ഇവരുൾപ്പെടെ ക്വാറന്റൈൻ നിയമ ലംഘനം നടത്തിയ പതിനഞ്ച് വിദേശികൾ അറസ്റ്റിലായത്. പിടിയിലായവരിൽ കൊറോണ വന്ന് നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടവരും ഉൾപ്പെടും. പിടിയിലായ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുക.
രാജ്യത്തെ ഐസൊലേഷൻ, ക്വാറൈന്റൈൻ നടപടികൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴയും രണ്ടു വര്ഷം വരെ തടവും ചിലപ്പോൾ രണ്ടും ഒരുമിച്ചോ ലഭിച്ചേക്കും. നിയമലംഘനം തുടരുന്നവർക്കെതിരെ നടപടികൾ ഇരട്ടിയാക്കുകയും വിദേശികളെ ആജീവനാന്ത വിളക്കോടെ നാട് കടത്തുകയും ചെയ്യും.




