തവക്കൽന സ്റ്റാറ്റസ് തിരുത്തൽ; വിദേശികൾ ഉൾപ്പെടെ 122 പേർ അറസ്റ്റിൽ

0
3166

റിയാദ്: സഊദിയിൽ ഏവർക്കും നിര്ബന്ധമായ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് അനുയോജ്യമായ നിലയിലേക്ക് തിരുത്താൻ ശ്രമിച്ച കേസിൽ വിദേശികൾ ഉൾപ്പെടെ 122 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. പണം ഈടാക്കി തവക്കൽന സ്റ്റാറ്റസ് ഹെൽത്തി സ്റ്റാറ്റസിലേക്ക് മാറാൻ നടത്തിയ ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഇതിനായി ആളുകളിൽ നിന്ന് പണം ഈടാക്കുന്ന പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധമായി വിവരങ്ങൾ പ്രചരിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് ഇതിനു വേണ്ടി പ്രവർത്തിച്ചവരെ അഴിമതി വിരുദ്ധ സേനയുടെ മേൽനോട്ടത്തിൽ അറസ്റ്റ് ചെയ്തത്.

തവക്കൽന സ്റ്റാറ്റസ് മാറുന്നതിനായി പ്രവർത്തിച്ച ഇടനിലക്കാർ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ, ഇതിന്റെ ഗുണം അനുഭവിച്ചവർ ഉൾപ്പെടെയുള്ള സ്വദേശികലും വിദേശികളും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെയും ഇതേ കേസിൽ വിദേശികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഹിച്ച വിവരങ്ങൾ അടിസ്ഥാനത്തിലും നിരവധി പേർ പിടിയിലായിട്ടുണ്ട്.