സഹായം തേടി വന്ന പെൺകുട്ടിയെ യെഡിയൂരപ്പ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്
ബെംഗളൂരു: കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസെടുത്തത്. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പൊലീസ് അറിയിച്ചു.
സഹായം തേടി വന്ന പെൺകുട്ടിയെ യെഡിയൂരപ്പ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് പീഡന വിവരം പറയുകയായിരുന്നു. ബി.എസ്. യഡിയൂരപ്പയ്ക്കെതിരായ പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.