വിവാഹസംഘത്തിന്റെ ബസ് വൈദ്യുതി കമ്പിയിൽ തട്ടി തീപിടിച്ചു; 5 മരണം

0
1151

ഗാസിപുർ: ഉത്തർപ്രദേശിലെ ഗാസിപുരിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിനു തീ പിടിച്ചുണ്ടായ അപകടത്തിൽ 5 മരണം. 10 പേർക്കു ഗുരുതരമായി പൊള്ളലേറ്റതായാണു വിവരം. ബസ് പൂർണമായും കത്തി നശിച്ചു. വിവാഹസംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. 

വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്കു പോകുന്ന വഴിക്കായിരുന്നു അപകടം. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നതു വിഡിയോയിൽ കാണാം. നാട്ടുകാരും അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.