റിയാദ്: സഊദിയിൽ ഇന്നും കൂട്ട വധശിക്ഷ നടപ്പിലാക്കി. അഞ്ചു പേരുടെ വധ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. അസീർ മേഖലയിലാണ് അഞ്ച് പേരെ വധശിക്ഷക്ക് വിധേയരാക്കിയത്. യമനി പൗരന്മാരെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യമൻ പൗരനായ അഹ്മദ് ഹുസൈൻ അറാദിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലായിരുന്നു അഞ്ച് യമൻ പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കിയത്. മോഷണത്തിനും കവർച്ചയ്ക്കുമായി ഒരു സംഘം രൂപീകരിച്ച് പ്രതികൾ ഇരയെ തലയിൽ അടിക്കുകയും കൈവിലങ്ങിട്ട് ഉപേക്ഷിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി അഞ്ച് പേർക്കും ഹറാബ പ്രതിക്രിയ പ്രകാരം വധ ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതോടെ വിധി നടപ്പാക്കാൻ സഊദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് ബുധൻ അഞ്ച് പ്രതികളെയും അസീറിൽ വധ ശിക്ഷക്ക് വിധേയരാക്കുകയും ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




