നിലവിലെ പെട്രോൾ, ഡീസലിന് പകരം യൂറോ 5 പെട്രോളും ഡീസലും ഉടൻ വിപണിയിൽ; സഊദി അറേബ്യയിൽ ഇന്ധന വിലയിൽ മാറ്റം വരുമോ? ഊർജ്ജ മന്ത്രാലയത്തിന്റെ വിശദീകരണം

0
1494

റിയാദ്: സഊദിയിൽ നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരം യൂറോ 5 ക്ലീൻ പെട്രോളും ഡീസലും വിപണിയിൽ ഉടൻ എത്തുമെന്ന് കഴിഞ്ഞ ദിവസം സഊദി ഊർജ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ മന്ത്രാലയം യൂറോ 5 ക്ലീൻ പെട്രോളും ഡീസലും അവതരിപ്പിക്കുന്നത് പൂർത്തിയായതായി സൗദി ഊർജ മന്ത്രാലയം പ്രഖ്യാപിച്ചതോടെ, ഇന്ധന വിലയിൽ മാറ്റമുണ്ടാകുമോ എന്ന സംശയവും ഉടലെടുത്തു. എന്നാൽ, ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഊദി ഊർജ്ജ മന്ത്രാലയം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യൂറോ 5 ക്ലീൻ പെട്രോളും ഡീസലും വിപണിയിൽ അവതരിപ്പിക്കുന്നത് പൂർത്തിയായതിന് ശേഷവും സഊദി അറേബ്യയിലെ ഇന്ധന വില മാറ്റമില്ലാതെ തുടരുമെന്നാണ് ഊർജ മന്ത്രാലയം വെളിപ്പെടുത്തിയത്. രണ്ട് പുതിയ ഇന്ധനങ്ങളും നേരത്തെയുള്ള ഇന്ധനങ്ങൾ പോലെ എല്ലാ ഗതാഗത മാർഗ്ഗങ്ങൾക്കും അനുയോജ്യമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഉയർന്ന കാര്യക്ഷമമായതും കുറഞ്ഞ മലിനീകരണവുമുള്ള ഇന്ധനം നൽകാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.

വിപണിയിൽ നിലവിലുള്ള പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായാണ് യൂറോ 5 ക്ലീൻ പെട്രോളും ഡീസലും വിപണിയിൽ അവതരിപ്പിക്കുന്നത്. സഊദി ഫ്യൂവൽ ഇക്കോണമി സ്റ്റാൻഡേർഡ് ആരംഭിച്ച പുതിയ പദ്ധതിയായ പുതിയ രണ്ട് ഉൽപ്പന്നങ്ങളും “ഗ്രീൻ സഊദി അറേബ്യ” സംരംഭത്തിൻ്റെയും ഊർജ കാര്യക്ഷമത പ്രോഗ്രാമിൻ്റെയും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സർക്കുലർ കാർബൺ ഇക്കോണമി സമീപനം നടപ്പാക്കുന്നതിലൂടെ 2060 ഓടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും സീറോ ന്യൂട്രാലിറ്റിയിലെത്തുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾക്കിടയിലാണ് ഈ രണ്ട് ഉൽപ്പന്നങ്ങളുടെയും സമാരംഭമെന്ന് മന്ത്രാലയം പ്രസ്താവിച്ചു. യൂറോ 5 സ്പെസിഫിക്കേഷനിൽ കാർബൺ മോണോക്സൈഡിൻ്റെ സ്പെസിഫിക്കേഷൻ 1.5 ശതമാനത്തിൽ കൂടുകയില്ല. പരമാവധി ഡീസൽ സൾഫറിൻ്റെ അളവ് 10 പാർട്സ് പെർ മില്യൺ (പിപിഎം) ആണ്. പുക അതാര്യത 1.0-1.5 പിപിഎം ഉം ഡീസലിലെ സൾഫർ ഉള്ളടക്കം 500 പിപിഎം വരെ ഉയർന്നതാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക