മദീന: മദീനയിൽ ചെങ്കടൽ തീരത്ത് മനോഹരമായ ബീച്ചുകളാലും വെളുത്ത മണലിനാലും ചുറ്റപ്പെട്ട മനോഹരമായ ഗ്രാമമായ അൽ റായിസ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
സീസൺ മാരിടൈം സ്പോർട്സ് മത്സരങ്ങൾ, സെയിൽ ബോട്ട് റേസിങ് , ഫാമിലി ക്രൂയിസ് പ്രോഗ്രാമുകൾ, സീഫുഡ് ഫെസ്റ്റിവലുകൾ എന്നിങ്ങനെയുള്ള കമ്മ്യൂണിറ്റി പരിപാടികളാണ് ഗ്രാമത്തിലെ മറ്റ് ആകർഷണങ്ങൾ.
അൽ റായിസ് ബീച്ചുകളിലേക്കുള്ള കുടുംബ യാത്രകൾ മേഖലയിലെ സാമ്പത്തിക പ്രവർത്തനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളിൽ ഒന്നാണ്. അൽ റായിസിൻ്റെ വടക്കൻ കോർണിഷിനോട് ചേർന്നുള്ള വാണിജ്യ സ്ട്രീറ്റിലെ സീഫുഡ് റസ്റ്ററൻ്റുകളിൽ നിന്നുള്ള മത്സ്യഭക്ഷണങ്ങൾ രുചിക്കാനും കടൽ തീരത്ത് ഇരിക്കാനും സൂര്യാസ്തമയം കാണാനും ഒരു കുടുംബങ്ങൾ ഒഴുകിഎത്തുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പൊതുസേവനത്തിൻ്റെയും സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം, വനവൽക്കരണ പദ്ധതികൾ, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും തദ്ദേശവാസികൾക്ക് സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ചെറുകിട നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ അൽ റായിസ് ഗണ്യമായ മുന്നേറ്റം കുറിച്ചു.
അൽ റായിസിലെ അൽ ജാർ തുറമുഖം വർഷങ്ങൾക്ക് മുമ്പ് താമസക്കാരെ ഇവിടേക്ക് ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായിരുന്നു. കാരണം ഇത് മുൻകാലങ്ങളിൽ മദീനയുടെ സാമ്പത്തിക പ്രവർത്തനത്തെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ്
അൽ റായിസിൽ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങൾ തുറമുഖത്തിൻ്റെ വാണിജ്യ ആഘാതത്തെ പ്രതിഫലിപ്പിക്കുന്ന ജനവാസ കേന്ദ്രങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ്




