സഊദിയിൽ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

0
5648

ദമാം: ദമാമിലെ നബായയിലുള്ള താമസ സ്ഥലത്ത്മ ലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദിൻ്റെ മകൻ ഷംസാദ് മേനോത്തിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. ദമാമിലെ നാബിയയിലായിരുന്നു താമസം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുടുംബത്തോടൊപ്പം ദഖാത്തിഫിലായിരുന്നു താമസം. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്തുവർഷമായി ദമാമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. അവർക്ക് ഒരു മകനും ഒരു മകളുമുണ്ട്.

മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയായി വരികയാണെന്ന് ഖത്തീഫ് കെ.എം.സി.സി അറിയിച്ചു.