സന്ദർശക വിസയിൽ വരുന്നവർക്ക് ഡിജിറ്റൽ ഐ.ഡി, മുഖീം പ്രിന്റ്: അബ്ഷിറിലും മുഖീമിലും പുതിയ സേവനങ്ങൾ, വമ്പൻ പ്രഖ്യാപനവുമായി ജവാസാത്ത്

0
3213

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ അബ്ഷിർ, മുഖീം പോർട്ടലുകളിൽ 8 പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആണ് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചത്. പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന കാര്യങ്ങൾ പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബ്ഷർ പ്ലാറ്റ്‌ഫോമിൽ നാല് സേവനങ്ങളും മുഖീമിൽ നാല് സേവനങ്ങളും ഉൾപ്പെടെയുള്ള എട്ട് സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. പാസ്‌പോർട്ട് മോഷണം, പാസ്‌പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കാനുള്ള സംവിധാനത്തിനു പുറമെ സന്ദർശക വിസയിൽ വരുന്നവർക്കുള്ള ഡിജിറ്റൽ ഐ.ഡി, ഇഖാമയിലുള്ളവർക്കായുള്ള മുഖീം പ്രിന്റ് എന്നിവയും ഇനി മുതൽ അബ്ഷിറിലൂടെ ലഭ്യമാകും.

ഇഖാമയിൽ പേര് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ സംഭവിച്ച മാറ്റം ശരിയാക്കുന്നതിനുള്ള സേവനം, ഇഖാമ നഷ്ടപ്പെടുന്നത് അറിയിക്കാനുള്ള സംവിധാനം, വിസ വിവരങ്ങൾ അറിയുന്നതിനുള്ള സേവനം, സ്‌പോൺസറുടെ വിസ അലർട്ട് ലഭിക്കുന്നതിനുള്ള സേവനം എന്നിവയാണ് മുഖീമിൽ പുതുതായി ചേർത്ത സേവനങ്ങൾ.

സമയവും പ്രയത്നവും ലാഭിക്കൽ, നടപടിക്രമങ്ങൾ ചുരുക്കൽ, “പാസ്‌പോർട്ട്” സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, മികച്ച പരിഹാരങ്ങൾ നൽകൽ, ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത, നിലവാരം ഉയർത്താൻ സഹായിക്കുന്ന ഡിജിറ്റൽ പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ വികസന ഘട്ടങ്ങളിലാണ് ഈ സേവനങ്ങൾ വരുന്നതെന്ന് ലെഫ്റ്റനൻ്റ് ജനറൽ അൽയഹ്‌യ അറിയിച്ചു.

റിയാദിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പാസ്‌പോർട്ട് ലെഫ്റ്റനൻ്റ് ജനറൽ സുലൈമാൻ അൽ യഹ്‌യ, നാഷണൽ ഇൻഫർമേഷൻ സെൻ്റർ ഡയറക്ടർ ഡോ. ഇസ്സാം അൽ-വാഖിത്, ഇൻ്റീരിയർ ഫോർ ടെക്‌നോളജി അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് മന്ത്രി എഞ്ചിനീയർ താമർ അൽ-ഹർബി, ഇൽമ് കമ്പനിയുടെ സിഇഒ ഡോ. അബ്ദുൾ റഹ്മാൻ അൽ-ജദാഇ എന്നിവർ ചടങ്ങിൽ പങ്ക് കൊണ്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക