സഊദിയിൽ കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കുന്നതിനുള്ള സേവനം ആരംഭിച്ചു

0
914

ജിദ്ദ: കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള രോഗികൾക്ക് അവരുടെ വീടുകളിൽ എത്തിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി കിങ്‌ ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിലെ പ്രൈമറി കെയർ ഫാർമസി ഡയറക്ടർ ഡോ. നിദാ സൈനി
വെളിപ്പെടുത്തി.

നിയന്ത്രിത മരുന്നുകൾ ഒഴികെയുള്ള എല്ലാ മരുന്നുകളും രോഗികളുടെ വീടുകളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയുന്നുണ്ടെന്ന് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ. സൈനി പറഞ്ഞു.

ഈ മരുന്നുകളുടെ വില ആയിരക്കണക്കിന് റിയാലുകൾ കവിയുന്നുവെന്നും, ബാഹ്യഘടകങ്ങളൊന്നും ബാധിക്കാതെ രോഗികൾക്ക് ഈ മരുന്നുകൾ എത്തിക്കുന്നതിന് ഉചിതമായ വ്യവസ്ഥകൾ നൽകേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. ആശുപത്രിയിൽ പോകാൻ കഴിയാത്ത രോഗികൾക്ക് മരുന്നുകളുടെ ലഭ്യത തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.