സഊദി അറേബ്യ വീണ്ടും ശൈത്യത്തിന്‍റെ പിടിയിൽ, ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച

0
1526

റിയാദ്: സഊദി അറേബ്യ വീണ്ടും ശൈത്യത്തിന്‍റെ പിടിയിൽ. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. തബൂക്കിലെ ജബൽ അല്ലൗസിലും മറ്റ് മലനിരകളിലും താഴ്‌വാരങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് എന്നിവിടങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മഞ്ഞുവീഴ്ചയുമുണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസം കഴിയുംതോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായതായി റിപ്പോർട്ടുണ്ട്.

നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും ദൂരദൃഷ്ടിയെ പരിമിതപ്പെടുത്തുന്ന നല്ല പൊടിക്കാറ്റ് കഴിഞ്ഞ ദിവസമുണ്ടായി. ജീസാൻ, അസീർ, അൽബാഹ പർവതനിരകളുടെ ചില ഭാഗങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞ് രൂപപ്പെടാനും അടുത്ത ദിവസങ്ങളിൽ സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തിെൻറ വടക്കനതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരും.