ജിദ്ദ: മഹത്തായ ഇന്ത്യ രാജ്യത്തിൻറെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ സി എഫ് ജിദ്ദ സെൻട്രൽ “ഇന്ത്യ -സ്നേഹ റിപ്പബ്ലിക്” എന്ന വിഷയത്തിൽ അസീസിയ്യ, റുവൈസ് എന്നിവിടങ്ങളിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’ എന്ന് തുടങ്ങുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത, അതിന്റെ മൂല്യങ്ങൾ ഉയർത്തുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും സമഭാവനയുടെയും ഘടകങ്ങൾ എന്നിവ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന നാളുകളിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന സമകാലിക സഹചര്യത്തിൽ, രാജ്യത്തിൻറെ അഖണ്ഡതയും പരമാധികാരവും കാത്ത് സൂക്ഷിക്കുകയും, അസഹിഷ്‌ണതയുടെയും വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വർഗീയതയുടെയും പ്രചാരകർക്കെതിരെ ശക്തമായി നിലകൊള്ളുകയും, പരസ്പര വിശ്വാസവും സ്നേഹവും സാഹോദര്യവും ഐക്യവും ഊട്ടി ഉറപ്പിച്ച് വ്യത്യസ്തങ്ങളായ പുഷ്പങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഒരു പൂങ്കാവനം ആയി, ഭയമില്ലാത്ത ,ആശങ്കകൾ ഇല്ലാത്ത ഒരു സ്നേഹ റിപ്പബ്ലിക് സാധ്യമാവട്ടെ എന്ന് പ്രത്യാശിക്കുകയും എല്ലാവരും അതിനായി പരിശ്രമിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അസീസിയ്യ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹംസ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് സർവീസ് ആൻഡ് വെൽഫെയർ സെക്രട്ടറി മുജീബ് റഹ്മാൻ എ ആർ നഗർ ഉൽഘാടനം ചെയ്തു.ഐ സി എഫ് സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡണ്ട് മുഹ്‌സിൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐ സി എഫ് സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അഡ്മിൻ ആൻഡ് പി ആർ സെക്രട്ടറി മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, സെൻട്രൽ സർവീസ് ആൻഡ് വെൽഫെയർ സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി എന്നിവർ സംസാരിച്ചു.
സെൻട്രൽ നേതാക്കളായ അബ്ദുൽ ഗഫൂർ പുളിക്കൽ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ എളമരം, സ്വലാഹുദ്ധീൻ മക്കരപ്പറമ്പ്, നാസർ മണ്ണാർക്കാട്, ജാബിർ പെരിന്താറ്റിരി, മരക്കാർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. റഷീദ് പന്തല്ലൂർ സ്വാഗതവും അഹ്മദ് മുഹ്‌യിദ്ധീൻ വാഴക്കാട് നന്ദിയും പറഞ്ഞു.
റുവൈസ് ഹിബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹുസൈൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ ഉൽഘാടനം ചെയ്തു. ഐ സി എഫ് മക്ക പ്രൊവിൻസ് അഡ്മിൻ ആൻഡ് പി ആർ സെക്രട്ടറി മുഹമ്മദ് സഖാഫി ഉഗ്രപുരം , അബൂ മിസ്ബാഹ്, ഇബ്രാഹിം മുസ്‌ലിയാർ കോതമംഗലം എന്നിവർ സംസാരിച്ചു.നൗഫൽ കരിങ്കല്ലത്താണി സ്വാഗതവും മുഹമ്മദ് ഒഴുകൂർ നന്ദിയും പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




