റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ഉത്തർ പ്രദേശ് ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്‌ഖുറാൻ ആണ് മരണപ്പെട്ടത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുപ്പത്തി രണ്ട് വയസായിരുന്നു. റിയാദ് എക്സിറ്റ് പത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പിതാവ്: മഹരൻ മാതാവ്: കുർഷിദ.
മയ്യത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് കുടുംബം. ഇതിനായുള്ള
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക