അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചു; പ്രവാസി വനിത അറസ്റ്റില്‍

0
1356

മസ്കറ്റ്: പൗരന്മാരുടെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രവാസി വനിത അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസാണ് പ്രവാസി വനിതയെ അറസ്റ്റ് ചെയ്തത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ നിന്ദ്യമായ ഭാഷയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.