മദീനയിലെ വിശുദ്ധ റൗദ പ്രവേശന പെർമിറ്റ്‌ ഇനി വർഷത്തിൽ ഒരു തവണ മാത്രം

0
4794

മദീന: മദീനയിലെ വിശുദ്ധ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ്‌ ഇനി വർഷത്തിൽ ഒരു തവണ മാത്രം. പുതിയ അപ്‌ഡേറ്റിൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്. പുതുതായി റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. 365 ദിവസത്തിനു ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ എന്നാണ് കാണിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിശുദ്ധ മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ റൗദ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. പ്രവാചക ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗീയ സ്ഥലമാണെന്നും ഉത്തമ ശ്രേഷ്ഠത ഉണ്ടെന്നുമാണ് വിശ്വാസികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. നേരത്തെ ഇവിടെ ഒന്നിരിക്കാനും നിസ്കരിക്കാനും പ്രാർത്ഥിക്കാനും ഏറെ തിക്കും തിരക്കും കൂട്ടേണ്ടിയിരുന്നു. എന്നാൽ, പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയതോടെ നിർണ്ണായിക്കപ്പെട്ട സമയങ്ങളിൽ സമാധാനപരമായി പ്രവേശനം സാധമായി കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ പെർമിറ്റ് എടുക്കുമ്പോൾ കാണിക്കുന്നത്

കൊറോണ കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. നിലവിൽ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളൂ. മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകന്റെ വിശുദ്ധ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. ഉംറ ആപ്ലികേഷൻ ആയ നസുക് വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്. മക്കയിൽ എത്തുന്നവർ ഉംറ നിർവ്വഹിക്കാനും പെർമിറ്റ് എടുക്കണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക