സഊദി പൗരനെ വഞ്ചിച്ച് മുങ്ങിയെന്ന ആരോപണം: വെളിപ്പെടുത്തലുകളുമായി കോഴിക്കോട് സ്വദേശി രംഗത്ത്

0
5730

എന്റെ കമ്പനി തട്ടിയെടുത്തു, മകളുടെ വിവാഹം മുടക്കുക ലക്ഷ്യം, സഊദി പൗരന്റെ ആരോപണം തെറ്റാണെന്നും യാഥാർഥ്യം ഇതാണെന്നും വെളിപ്പെടുത്തിയാണ് കോഴിക്കോട് സ്വദേശി വാർത്താസമ്മേളനം വിളിച്ചത്

കോഴിക്കോട്: തന്നെ മലയാളി വഞ്ചിച്ചു കോടികൾ തട്ടിയെന്ന ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ. ആരോപണം വിധേയനായ കോഴിക്കോട് സ്വദേശിയാണ് വാർത്താസമ്മേളനം നടത്തി ആരോപണം തെറ്റാണെന്ന് പറഞ്ഞു രംഗത്തെത്തിയത്. നിക്ഷേപത്തിന്റെ പേരിൽ തന്നെ തട്ടിപ്പിനിരയാക്കിയെന്ന സഊദി പൗരന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആരോപണ വിധേയനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി ഷമീൽ ആണ് രംഗത്തെത്തിയത്. സഊദി പൗരൻ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബി, ജിദ്ദയിൽ പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ഷമീൽ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തന്നെ കബളിപ്പിച്ച് 27 കോടിയോളം രൂപയുടെ നടത്തിപ്പ് നടത്തിയെന്നായിരുന്നു സഊദി പൗരൻ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബിയുടെ ആരോപണം. ജിദ്ദയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് saooദി പൗരൻ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ 2013 മുതൽ സ്ഥാപനത്തിൽ പി.ആർ. ഒ ആയി ജോലി ചെയ്ത ഇബ്രാഹീം മുഹമ്മദ്, 2016ൽ തന്നെ സഹായിക്കാമെന്ന് പറഞ്ഞ് കമ്പനിയുടെ വക്താവായി മാറി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഷെമീൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.

മലയാളിയുടെ കുരുക്കിൽപ്പെട്ട് സഊദി പൗരൻ; മലപ്പുറം സ്വദേശി തന്നെ വഞ്ചിച്ച് 27 കോടി രൂപ ബാധ്യത വരുത്തിവെച്ച് നാട്ടിലേക്ക് മുങ്ങിയതായി ആരോപണം

ഷമീലിന്റെ ആരോപണങ്ങൾ ഇങ്ങനെ: സഊദി ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്തിരുന്ന ഇബ്രാഹിം അൽ ഒതെബി 2013 മുതൽ എന്റെ സ്ഥാപനത്തിന്റെ പിആർഒ ആണ്. 2016ൽ എന്റെ സ്ഥാപനത്തിനു ചില സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായി. തുടർന്നു 15 മില്യൻ റിയാൽ മുടക്കി സ്ഥാപനത്തിന്റെ ഓഹരി പങ്കാളിയാവാൻ ഇയാൾ തയാറായി. 3 മാസത്തിനുള്ളിൽ മുഴുവൻ തുകയും തരാമെന്നു പറഞ്ഞ് ഉണ്ടാക്കിയ രേഖാമൂലമുള്ള കരാർ പ്രകാരം 2.15 മില്യൻ കമ്പനി അക്കൗണ്ടിലേക്കു നൽകി.

തുടർന്ന് ഒന്നിച്ചു പണം തരാനുള്ള പ്രയാസം അറിയിക്കുകയും കമ്പനിയുടെ പേരിലുള്ള 4.4 മില്യൻ വായ്പ അദ്ദേഹത്തിന്റെ വസ്തുവകകളുടെ ഗ്യാരന്റിയിൽ ഏറ്റെടുക്കാമെന്നും വ്യക്തമാക്കി. 2016 ഓഗസ്റ്റ് 20നു ഉണ്ടാക്കിയ പുതിയ കരാർ പ്രകാരം 2016 സെപ്റ്റംബർ 3നു ജിദ്ദയിലെ ബന്ധപ്പെട്ട കോടതിയിൽ പോയി കമ്പനിയുടെ 4.4 മില്യൻ വായ്പ അദ്ദേഹം ഏറ്റെടുത്തു. ഇതിനുശേഷം അദ്ദേഹം കാശു തരികയോ ബാങ്ക് വായ്പ അടക്കുകയോ ചെയ്തില്ല. പണം തരാതെ കമ്പനി ഷെയർ മകന്റെ പേരിലേക്കു മാറ്റിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇത് അംഗീകരിക്കാൻ തയാറാവാതിരുന്നതോടെ അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നു മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ദുബൈയിൽ വച്ച് ചർച്ച നടത്തുകയും ബാക്കിയുള്ള തുക തരാൻ കഴിയില്ലെന്നും പാർട്ണർഷിപ്പ് കരാറിൽനിന്നു പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. തുടർന്നു അദ്ദേഹം കമ്പനിക്കു നൽകിയ തുക 2020 ഡിസംബറിനകം തിരിച്ചു നൽകാൻ സമ്മതിച്ചു. അദ്ദേഹം സഊദിയിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ ഈ കരാർ ഇന്ത്യൻ എംബസിയിൽ അറ്റെസ്റ്റ് ചെയ്തു എനിക്ക് അയച്ചുതരാമെന്നും വാക്കാൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകൾ അദ്ദേഹം പാലിച്ചില്ല. സ്ഥാപനം കൈക്കലാക്കുന്നതിനായി രണ്ടാഴ്ചക്കുള്ളിൽ എനിക്കെതിരായി വ്യാജ കേസ് കൊടുക്കുകയും എന്റെ അസാന്നിധ്യത്തിൽ എക്സ് പാർട്ടി വിധി നേടുകയുമാണ് ഉണ്ടായത്. ഇദ്ദേഹം കരാർ ലംഘിച്ചതിനാൽ എനിക്ക് സൗദിയിലെ കമ്പനിയും സർവ സ്വത്തുക്കളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. 

സ്ഥാപനം കൈക്കലാക്കാൻ വേണ്ടി അദ്ദേഹം കേസ് കൊടുക്കുകയും തനിക്കോ തന്റെ വക്കീലിനോ സഊദിയിൽ ഹാജരാകുവാൻ സാധിക്കാത്ത സ്ഥിതിയുണ്ടാക്കി എക്‌സ് പാർട്ടി വിധി നേടിയെടുക്കുകയും ചെയ്തതിനാലാണ് തനിക്ക് സഊദിയിൽ പോയി കേസ് നടത്തുവാൻ സാധിക്കാത്തത്. അങ്ങനെയാണു അദ്ദേഹത്തിന് കോടതിയിൽ നിന്ന് എക്‌സ് പാർട്ടി വിധി കിട്ടിയതെന്നും 87 മില്യൺ സഊദി റിയാൽ ആസ്തിയുള്ള കമ്പനിയുടെ സ്വത്തുക്കളും മാർക്കറ്റിൽ നിന്ന് കിട്ടാനുള്ള 25 മില്യൺ റിയാലും കമ്പനി നടത്തിപ്പിന് പവർ അറ്റോണി ഉള്ള ഇവർ പിന്നീട് എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഷമീൽ ആവശ്യപ്പെട്ടു. 

സഊദിയിൽ മാത്രമല്ല ദുബൈ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാമുണ്ടായിരുന്ന  സ്ഥാപനങ്ങൾ കൂടി തനിക്ക് നഷ്ടപ്പെട്ടെന്നും 2017ൽ നടന്ന ഒരു സംഭവം, വർഷങ്ങൾക്കു ശേഷം തന്റെ മകളുടെ വിവാഹം നിശ്ചയിച്ചുവെന്നറിഞ്ഞതിന്റെ ഭാഗമായി ഇപ്പോൾ വീണ്ടും ചിലർ പൊക്കി കൊണ്ടുവന്നത്  വിവാഹം മുടക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഇത്  പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് മറ്റ് ഉദ്ദേശ്യം വെച്ചാണെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷമീൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ: അനീഷും പങ്കെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക