ഒഡേപെകിന് കീഴില്‍ ദുബൈയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; 1.3 ലക്ഷം വരെ ശമ്പളം നേടാന്‍ അവസരം; യോഗ്യത ഇങ്ങനെ

0
2285

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെകിന് കീഴില്‍ യു.എ.ഇയിലേക്ക് പുതിയ തൊഴില്‍ റിക്രൂട്ട്‌മെന്റ്. ഇത്തവണ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ എം.ഇ.ടി, നഴ്‌സ് വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. രണ്ട് ഒഴിവുകളിലേക്കും പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. ഉയര്‍ന്ന് ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബായിലെ പ്രശസ്തമായ ആശുപത്രികളിലേക്കാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനെ ആവശ്യമുള്ളത്. ആക്‌സിഡന്റ് & എമര്‍ജന്‍സി കെയര്‍ ടെക്‌നോളജിയില്‍ ബിരുദം അല്ലെങ്കില്‍ നഴ്‌സിങ്ങില്‍ ബിരുദമുള്ളവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബിഎസ്‌സി നഴ്‌സുമാര്‍ക്ക് എമര്‍ജന്‍സി നഴ്‌സായി കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം വേണം. ആക്‌സിഡന്റ് എമര്‍ജന്‍സി കെയര്‍ ടെക്‌നോളജിയില്‍ ബിരുദമുള്ളവര്‍ക്ക് സമീപകാലത്തെ 3 വര്‍ഷത്തെ പരിചയവും വേണം. ഏറ്റവും അടുത്ത സമയത്തിനുള്ളില്‍ ജോലിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും.

പ്രവൃത്തി സമയം ആഴ്ചയില്‍ 60 മണിക്കൂര്‍ ആയിരിക്കും. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ മാസം 6000 യുഎഇ ദിര്‍ഹം ശമ്പളമായി ലഭിക്കും. അതായത് 1,3600 ഇന്ത്യന്‍ രൂപ. തൊഴില്‍ വിസ കമ്പനി നല്‍കും. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, 2 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ്, വാര്‍ഷിക ശമ്പളത്തോടുകൂടിയ അവധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിശദമായ സിവി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഇഎംടി ഡിസിഎസ് ലൈസന്‍സിന്റെ പകര്‍പ്പുകള്‍, ഡാറ്റാഫ്‌ലോ ഫലം എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് 2023 ഡിസംബര്‍ 26നോ അതിനു മുമ്പോ അയയ്ക്കാവുന്നതാണ്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈന്‍ ‘ദുബായ് ഇഎംടി’ എന്നതായിരിക്കണം.

ഇന്‍ഡസ്ട്രിയല്‍ മെഡിസിന്‍ ഡിവിഷനിലേക്കാണ് പുരുഷ നഴ്‌സുമാരുടെ നിയമനം നടക്കുന്നത്. പതിനഞ്ചിലേറെ ഒഴിവുകളുണ്ട്. ബിഎസ്‌സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്. പ്രായപരിധി: 25 മുതല്‍ 35 വയസ്സ് വരെ.

വിദൂര പ്രദേശങ്ങളില്‍ നിയമിച്ചാല്‍ ഭക്ഷണവും താമസവും നല്‍കും. പ്രവൃത്തി സമയം ആഴ്ചയില്‍ 60 മണിക്കൂര്‍ ആയിരിക്കും. പ്രതിമാസം 5,000 ദിര്‍ഹമായിരിക്കും ശമ്പളം. തൊഴില്‍ വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, 2 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ്, വാര്‍ഷിക ശമ്പളത്തോടുകൂടിയ അവധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ സിവി, ഡിഒഎച്ച് ലൈസന്‍സിന്റെ പകര്‍പ്പ്, ഡിഒഎച്ച് ഡാറ്റാഫ്‌ലോ ഫലം എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് 2023 ഡിസംബര്‍ 26നോ അതിനു മുമ്പോ അയയ്ക്കാവുന്നതാണ്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈന്‍ ‘Abudhabi Male Nurse’ എന്നായിരിക്കണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക