റിയാദ്: സഊദി വ്യോമയാന വ്യവസായം അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ 1.2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. വ്യോമയാന വിദഗ്ധൻ മെർവത് സുൽത്താനാണ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടന്ന സഊദി എയർപോർട്ട് എക്‌സിബിഷനോട് അനുബന്ധിച്ച് അറബ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിമൻ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് ചാപ്റ്റർ പ്രസിഡന്റ് മെർവത് സുൽത്താൻ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി അറേബ്യയിലെ വ്യോമയാന വ്യവസായ മേഖലയിൽ വിമാനത്താവളങ്ങളുടെ വർധനവ്, പുതിയ എയർലൈനുകൾ സ്ഥാപിക്കൽ, വിനോദസഞ്ചാരികളുടെ എണ്ണം തുടങ്ങിയ മേഖലയിൽ ഗണ്യമായ കുതിച്ചുചാട്ടം ആണ് വമ്പൻ തൊഴിലവസരം തുറന്നിടുന്നത്. വരുന്ന 20 വർഷത്തിനുള്ളിൽ സഊദി വ്യോമയാന വ്യവസായത്തെ നയിക്കാൻ ഒരുങ്ങുന്നുവെന്നും വ്യക്തമായ ചിത്രം ആണ് ഇപ്പോൾ കാണുന്നത്. കൂടുതൽ വിമാനക്കമ്പനികൾക്കായുള്ള ഒരു കുതിച്ചുചാട്ടം പ്രകടമാണ്.
സ്ഥിതിവിവരക്കണക്കുകൾ സഊദി അറേബ്യയിൽ 126 ശതമാനം വ്യവസായ വളർച്ച കാണിക്കുന്നു. ഈ വളർച്ച 82 ബില്യൺ ഡോളർ വരുമാനമാണ് കൊണ്ട് വരുന്നത്. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി 1.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മെർവത് സുൽത്താൻ പ്രതീക്ഷിക്കുന്നു. സ്വകാര്യ-സർക്കാർ മേഖലകളും അവരെപ്പോലുള്ള സംഘടനകളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഇത്രയുമധികം വളർച്ചയും തൊഴിലവസരങ്ങളും സാധ്യമാവുകയെന്ന് അവർ പറയുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യോമയാന മേഖലയിൽ സംഭാവന നൽകാൻ ഒരുപോലെ കഴിയുമെന്നും അവർ പറഞ്ഞു. വ്യോമയാന വ്യവസായത്തിൽ സ്ത്രീകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന അസംഖ്യം റോളുകളെ കുറിച്ച് പറഞ്ഞ അവർ എല്ലാവർക്കും പറ്റുന്ന തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പറയുന്നു. വ്യവസായത്തിന് 100,000 പൈലറ്റുമാരെ ആവശ്യമായി വരും. എഞ്ചിനിയറിംഗ് പ്രോഗ്രാമുകളേക്കാൾ പൈലറ്റിംഗ് പ്രോഗ്രാമുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിന് സർവ്വകലാശാലകളെ നയിക്കാൻ അഭ്യർത്ഥിക്കുന്നതായും അവർ പറഞ്ഞു. പുതിയ തലമുറയ്‌ക്കുള്ള സ്‌കോളർഷിപ്പുകളുടെയും ഇന്റേൺഷിപ്പുകളുടെയും പ്രാധാന്യം അവർ അടിവരയിട്ടു. ഇതിനായി സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പിന്തുണ അവർ ആവശ്യപ്പെട്ടു.
FAA GCAA ഫ്ലൈറ്റ് ഡിസ്പാച്ച് ലൈസൻസ് നേടിയ അറബ് ലോകത്തെ ആദ്യത്തെ സ്ത്രീകളിൽ ഒരാളാണ് മെർവത് സുൽത്താൻ. വ്യോമയാന വ്യവസായം സ്ത്രീകൾക്ക് വെല്ലുവിളികളൊന്നും നൽകുന്നില്ലെന്നും പകരം ഒരാൾക്ക് പിടിച്ചെടുക്കാനോ നഷ്ടപ്പെടാനോ കഴിയുന്ന അവസരങ്ങളാണെന്ന് അവർ പറയുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




