മദീനയിലെ ഖുർആൻ പ്രിന്റിങ് പ്രസ് സന്ദർശിക്കാൻ ഇനി അപ്പോയിന്മെന്റ് നിർബന്ധം

0
2914

മദീന: ലോകത്തെ ഏറ്റവും വലിയ ഖുർആൻ പ്രിന്റിങ് പ്രസ് ആയ മദീനയിലെ കിംഗ് ഫഹദ് പ്രസ്സ് സന്ദർശിക്കുന്നതിന് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് നിർബന്ധമാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം പ്രവാചക നഗരിയായ മദീനയിലെ കിംഗ് ഫഹദ് പ്രിന്റ്റിങ് പ്രസ് അധികാരികൾ പുറത്തു വിട്ടത്. ഇത് പ്രകാരം ഇനിമുതൽ സന്ദർശകർ മുൻകൂട്ടി ഓൺലൈൻ വഴി അനുമതി വാങ്ങിയാൽ മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദിവസവും ആയിരകണക്കിന് സന്ദർശകരാണ് ലോകത്തെ ഏറ്റവും വലുതും നൂതനവുമായ മദീനയിലെ കിംഗ് ഫഹദ് പ്രസ്സ് സന്ദർശിക്കുന്നത്. മദീനയിൽ എത്തുന്ന ഉംറ തീർത്ഥാടകരും സന്ദർശനകരും ഉൾപ്പെടെ ദിനേന ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മദീന സന്ദർശിക്കുന്ന തീർത്ഥാടകരും ഹാജിമാരും കിംഗ് ഫഹദ് ഖുർആൻ പ്രിന്റ്റിങ് പ്രസ് സന്ദർശിക്കാത്ത മടങ്ങാറില്ല. ചില ഘട്ടങ്ങളിൽ രാവിലെ മുതൽ ഇവിടേക്ക് എത്തുന്ന സന്ദർശകരുടെ പ്രവാഹത്തിൽ പലപ്പോഴും കടുത്ത തിരക്ക് അനുഭവപ്പെടാറുണ്ട്.

ഖുർആൻ നിർമാണത്തിലെ ആദ്യ ഘട്ടം മുതൽ പൂർത്തീകരണം വരെ സന്ദർശകർക്ക് നേരിട്ട് കാണാനുള്ള അവസരം ഇവിടെ ലഭ്യമാണ്. കൂടാതെ ഇവിടെ എത്തുന്ന ഓരോ സന്ദർശകനും സൗജന്യമായി ഇവിടെ നിന്നും ഖുർആൻ ലഭിക്കുകയും ചെയ്യുന്നുന്നുണ്ട്. ഇനി മുതൽ പ്രവേശനത്തിന് ഖുർആൻ പ്രസ്സ് സൈറ്റിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. രജിസ്റ്റർ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക