റെഡ് അലർട്ട്; ജിദ്ദയിൽ നാളെ സ്കൂളുകൾക്ക് അവധി

0
2227

ജിദ്ദ: കനത്ത മഴയ്ക്ക് സാധ്യത. നാളെ (ചൊവ്വ) ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവടങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്.

പഠനം ഓൺലൈൻ വഴി നടക്കും. ജീവനക്കാരും സ്‌കൂളിൽ വരേണ്ടതില്ല. മക്ക മേഖലയിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജിദ്ദ അടക്കമുള്ള മേഖലയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴു വരെയാണ് കനത്ത മഴക്ക് സാധ്യത.മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്ക് പുറമെ ശക്തിയേറിയ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.