റിയാദ്: ഞായറാഴ്ച റിയാദിലെ താപനില 13-15 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ വെളിപ്പെടുത്തി. സഊദി തലസ്ഥാനത്തിന് പുറത്ത് 13 ഡിഗ്രി സെൽഷ്യസും റിയാദിൽ 15 ഡിഗ്രി സെൽഷ്യസും ആയിരിക്കും എന്ന് അൽ ഇഖ്ബാരിയയോട് സംസാരിക്കവെ അൽ അഖീൽ വിശദീകരിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എൻസിഎം നൽകിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, 2023 ലെ ശൈത്യകാലം നജ്‌റാന്റെ തെക്കൻ പ്രദേശങ്ങളിലും റിയാദ് മേഖലയുടെ തെക്ക് ഭാഗങ്ങളിലും ശരാശരി താപനിലയേക്കാൾ 1 മുതൽ 2 ഡിഗ്രി വരെ കൂടുതലായിരിക്കും. മുൻ ശൈത്യകാലത്തെപ്പോലെ ഈ വർഷത്തെ ശൈത്യകാലം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ശ്രദ്ധേയമായ നേർമയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഊദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിൽ ചില ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയായേക്കാമെന്ന് അൽ-അഖീൽ അഭിപ്രായപ്പെട്ടു. തീരപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, മക്ക മേഖലയിലെ തീരങ്ങളിൽ ഇടിമിന്നലടക്കം ചൂടും ഹ്യൂമിഡിറ്റിയും ഉണ്ടാകുമെന്നും അൽ-അഖീൽ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




