ജിദ്ദ: ഐ സി എഫ് മുഖപത്രമായ പ്രവാസി വായന പത്താം വാർഷിക പ്രചാരണ ക്യാമ്പയിനോടനുബന്ധിച്ച് ‘വായനയുടെ പ്രവാസം’ എന്ന ശീർഷകത്തിൽ വസീരിയ്യ സെക്ടർ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടം ശ്രദ്ധേയമായി.
വായനയിലൂടെ പ്രതിരോധവും എഴുത്തിലൂടെ പ്രതിലോമകൾക്കെതിരെയുള്ള പോരാട്ടവും സാധ്യമാകേണ്ടതുണ്ടെതെന്ന് സംഗമം ഊന്നിപ്പറഞ്ഞു.
വായനയുടേയും എഴുത്തിൻ്റെയും പ്രധാന്യത്തേയും വായനയെ പരിപോഷിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചയിൽ പങ്കെടുത്തവർ സംവദിച്ചു. ഐ സി എഫ് ജിദ്ധ സെൻട്രൽ മീഡിയ ആൻഡ് പബ്ലിക്കേഷൻ പ്രസിഡണ്ട് മുഹ്സിൻ സഖാഫി അഞ്ചച്ചവടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഐ സി എഫ് വസീരിയ്യ സെക്ടർ സംഘടന സെക്രട്ടറി ബഷീർ തൃപ്രയാർ വിഷയാവതരണം നടത്തി. സെക്ടർ പ്രസിഡണ്ട് ഹമീദ് മുസ്‌ലിയാർ മോഡറേറ്ററായിരുന്നു. സെക്ടർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് കൂത്തുപറമ്പ് സ്വാഗതവും സെക്ടർ ഫിനാൻസ് സെക്രട്ടറി മഫ്‌റൂഖ് ക്ലാരി നന്ദിയും പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




