എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ
മുംബൈ: എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി. മസ്കറ്റിൽ നിന്നും കോഴിക്കോട് ഇറങ്ങേണ്ട IX 442 വിമാനം മുംബൈയിൽ ഇറക്കി. വിമാനത്തിൽ രോഗികളും, പ്രായമായവരും, കുട്ടികളും, ഗർഭിണികളുമുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രണ്ടര മണിക്കൂറിൽ കൂടുതൽ വിമാനം മുംബൈയിൽ തന്നെ തുടരുകയാണ്. യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും അനുവദിക്കുന്നില്ല. റഡാർ സംവിധാനത്തിലെ പിഴവെന്നാണ് അധികൃതരുടെ വിശദീകരണം. മസ്കറ്റിൽ നിന്ന് 11.40AM പുറപ്പെടേണ്ട IX 442 പുറപ്പെട്ടത് ഒമാൻ സമയം 2:46PM നാണ്.
മസ്കത്ത്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര പുറപ്പെട്ടതാകട്ടെ മുംബൈ വഴിയുമായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. വ്യാഴാഴ്ച പകൽ 11.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻറെ ഐ.എക്സ് 442 വിമാനമാണ് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെ യാത്രക്കാരുമായി തിരിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാനുള്ള കാരണമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. എന്നാൽ, നിലവിൽ യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




