മലപ്പുറം: കുറ്റിപ്പുറം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി വിജയിച്ചത് അജ്ഞാതന്‍. ആളിനെ വോട്ട് ചെയ്ത് ജയിപ്പിച്ചവര്‍ക്ക് പോലും അറിയില്ല. മുഹമ്മദ് റാഷിദ് എന്നയാളാണ് അജ്ഞാതനായി തുടരുന്നത്. 40 വോട്ടിനാണ് റാഷിദ് വിജയിച്ചത്. ഔദ്യോഗിക പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റാഷിദ് ആരാണെന്ന അന്വേഷണത്തിലാണ് പ്രവര്‍ത്തകര്‍.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കോണ്‍ഗ്രസ് നേതാക്കളായ വി.എസ് ജോയ്, കെ പി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന കെ സി വേണുഗോപാല്‍ പക്ഷത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു റാഷിദ്. 274 വോട്ടുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ പി മുസ്തഫയെക്കാള് 40 വോട്ടാണ് റാഷിദിന് കൂടുതലുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഇങ്ങനെ ഒരാളുണ്ടെന്ന കാര്യമോ, ഉണ്ടെങ്കില്‍ അയാള്‍ ആരാണെന്ന കാര്യമോ വിജയിച്ച പക്ഷത്തിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ ഒരാളില്ലെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. വ്യാജേനെ മത്സരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രണ്ടാമതെത്തിയ മുസ്തഫ ആവശ്യപ്പെട്ടു. 35 വയസില്‍ താഴെയുള്ള, യൂത്ത് കോണ്‍ഗ്രസ് അംഗത്വമുള്ളവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ട് ചെയ്യാനും അനുമതിയുണ്ടാവുക. റാഷിദ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് തിരഞ്ഞെടുപ്പ് രേഖകളിലെല്ലാം കാണിക്കുന്നത്. വോട്ടിംഗില്‍ കൃത്രിമം നടന്നുവെന്നാണ് ആദ്യം എ ഗ്രൂപ്പ് ആരോപിച്ചിരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




