സഊദി പ്രവാസിയുടെ ഭാര്യയെയും 3 മക്കളെയും കൊലപ്പെടുത്തിയ കൊലയാളി പിടിയിൽ

0
7129

ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു കുടുംബത്തിലെ നാലുപേര്‍ കൊലചെയ്യപ്പെട്ടത്

ഉഡുപ്പി: ഉഡുപ്പി കൂട്ടക്കൊല കേസില്‍ പ്രതി പിടിയില്‍. മഹാരാഷ്ട്ര സാംഗിളി സ്വദേശി പ്രവീണ്‍ അരുണ്‍ ചൗഗെളിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ബെല്‍ഗാവി ജില്ലയിലെ കുടച്ചിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉഡുപി മാല്‍പെക്കടുത്ത് കെമ്മണ്ണിന നെജാരുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു കുടുംബത്തിലെ നാലുപേര്‍ കൊലചെയ്യപ്പെട്ടത്. സഊദി അറേബ്യയില്‍ പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌നാന്‍, അയ്നാസ്, അസീം എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജിറ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊലയാളിയെ കണ്ടെത്താന്‍
അഞ്ച് പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം.

ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തർക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നുവെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുൺകുമാർ പറഞ്ഞിരുന്നു.
പുറത്ത് കളിക്കുകയായിരുന്ന മക്കൾ മാതാവിന്റെ കരച്ചിൽ കേട്ട് അകത്തു കയറിയതും അവരേയും അക്രമി വകവരുത്തുകയായിരുന്നു. കൊല്ലപ്പെട്ട അഫ്നാന് എയർ ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഐനാൻ കോളജിലും അസീം എട്ടാം ക്ലാസിലുമായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക