5 വർഷത്തേക്ക് തരൂ…. തൃശ്ശൂർ മാത്രമല്ല കേരളം മൊത്തത്തിൽ, പറ്റുന്നില്ലെങ്കിൽ അടിതന്ന് പറഞ്ഞുവിട്ടോളൂ- സുരേഷ് ഗോപി

0
2537

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളംകൂടി തരണമെന്ന് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ… അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര് തന്നാല്‍ പോരാ. കേരളം തരണം. തരൂ… ആ അഞ്ച് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയുംതന്ന് പറഞ്ഞയക്കൂ’, സുരേഷ് ഗോപി പറഞ്ഞു.

അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത്. കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോള്‍തന്നെ തൃശ്ശൂരും കേരളവും തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു. വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക