സഊദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു

0
6238

റിയാദ്: പ്രമുഖ സഊദി രാജ കുടുംബാംഗം സഊദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആലു സഊദ് അന്തരിച്ചു. സഊദി രാജ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആണ് മരണ വാർത്ത പുറത്ത് വിട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ രാജകുമാരൻ്റെ മരണത്തിൽ അനുശോചിക്കുകയും അദ്ദേഹത്തിൻ്റെ നല്ല പെരുമാറ്റത്തെയും ധാർമ്മികതയെയും പ്രശംസിച്ചു. രാജകുമാരൻ്റെ മരണം വലിയ നഷ്ടമാണെന്നും വലിയ പ്രതീക്ഷയുള്ള വ്യക്തിയും എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു എന്നും അനുശോചനക്കുറിപ്പിൽ ആളുകൾ എഴുതി.

രാജകുമാരൻ്റെ പേരിലുള്ള മയ്യിത്ത് നമസ്ക്കാരം സംബന്ധിച്ച അറിയിപ്പ് വൈകാതെ റോയൽ കോർട്ട് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക