ഇതാദ്യമായി ആരോ 3 മിസൈൽ ഇന്റർസെപ്റ്റർ ഉപയോഗിച്ച് ഇസ്റാഈൽ സൈന്യം; യെമനിൽ നിന്നുള്ള മിസൈൽ ആക്രമാണിതെന്ന് ഇസ്റാഈൽ

0
3231

ടെൽ അവീവ്: ആരോ 3 മിസൈൽ ഇന്റർസെപ്റ്റർ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് ഇസ്റാഈൽ സൈന്യം.
ഹൂതികൾ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകൾ തടയുന്നതിനായാണ്
ആരോ 3 മിസൈൽ ഉപയോഗിച്ചത്.
ചെങ്കടലിൽ നിന്ന് ഇസ്റാഈൽ ലക്ഷ്യമായി വന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പ്രതിരോധിച്ചതായാണ് ഇസ്റാഈൽ പറയുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യെമനിൽ നിന്നുള്ള ആക്രമാണിതെന്ന് ഇസ്റാഈൽ സൂചിപ്പിച്ചു. ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്റാഈൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നിഷ്ഫലമായ ശ്രമങ്ങൾക്കിടിയിലാണ് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യത തെളിയുന്നത്.

ആരോ 3 ഇന്റർസെപ്റ്റർ

ലോകത്തിലെ ഏറ്റവും അത്യാധുനിക വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആരോ 3, ദീർഘദൂര എക്സോ-അന്തരീക്ഷ ബാലിസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഇസ്റാഈലി മിസൈൽ ഡിഫൻസ് ഓർഗനൈസേഷനും യുഎസ് മിസൈൽ ഡിഫൻസ് ഏജൻസിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ഇസ്റാഈൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ഈ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ‘ആരോ’ വികസിപ്പിച്ചെടുത്തത് ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണി തടയാനാണ്. ഹൈപ്പർസോണിക് ആരോ 3, നേരത്തെയുള്ള ആരോ 2-നേക്കാൾ വേഗത്തിലും ഉയർന്ന ഉയരത്തിലും ചലിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക