ഹജ്ജ് ഉംറ സേവന സമ്മേളനവും പ്രദർശനവും ജിദ്ദയിൽ

0
906

ജനുവരി എട്ടു മുതൽ 11 വരെ ജിദ്ദ സൂപ്പർ ഡോമിൽ മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും നടക്കും. ഹജ്ജ്-ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരും രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

സൗദി അറേബ്യയുടെ ഗുണപരമായ പദ്ധതികൾ ലോകത്തിന് പരിചയപ്പെടുത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജ്-ഉംറ സമയങ്ങളിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലോകമെമ്പാടുമുള്ള ഹജ്ജ്, ഉംറ തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും മന്ത്രാലയം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇവിടെ വിശദീകരിക്കും.

ഹജ്ജ്-ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായിരിക്കും ഇതെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.