ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കുടുംബത്തിലെ പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി എസ്.പി അബൂബക്കർ സിദ്ദീഖിന്റെയും സുമയ്യാ ബീവിയുടെയും മകൾ നജ ഫാത്തിമ(17) ആണ് മരിച്ചത്.
മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്തു.
സഹോദരങ്ങൾ : മുഹമ്മദ് സബീഹ്(റിയാദ്), ആദിൽ ഹസ്സൻ , നിദാ ആയിഷ. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക