ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ 43 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കരിപ്പൂർ എയർപോർട്ട് ക്സറ്റംസ് വിഭാഗമാണ് 43 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്.
പാലക്കാട് സ്വദേശി മഞ്ചേരിക്കുന്നത്ത് അഷ്റഫ് അലി(40) ആണ് പിടിയിലായത്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അഷ്റഫിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മൂന്ന് കാപ്സ്യൂളുകളിലായി 801 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 43 ലക്ഷം രൂപ വില വരും. ഇയാളെ ചോദ്യം ചെയ്തുവരികയാണ് കസ്റ്റംസ്.




