റിയാദ്/കടുത്തുരുത്തി: സഊദിയിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളിയുടെ അവയവങ്ങൾ ദാനം ചെയ്തു. കടുത്തുരുത്തി കാപ്പുന്തല സ്വദേശിയുടെ മുഴുവൻ അവയവങ്ങളുമാണ് മരണശേഷം ദാനം ചെയ്തത്. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദം നോക്കുകയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പഴുക്കാത്തറയിൽ ആൻസ് ജോർജിന്റെ (46) അവയവങ്ങളാണ് ഇനി ഒട്ടേറെപ്പേർക്കു ജീവനേകുക. കാപ്പുന്തല പഴുക്കാത്തറയിൽ ടി. എ. ജോർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ്.
സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ അൽഗാദ് എന്ന സ്ഥലത്തു വർഷ്‌ഷോപ് നടത്തി വരികയായിരുന്നു. 5–ാം തീയതി ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു കാൽവഴുതി വീണ് ഗുരുതരമായി പരുക്കേറ്റു. റിയാദിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെ 14നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്നാണ് സഹോദരൻ ആൽബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആൻസിന്റെ ഭാര്യ സിന്ധുവിനെ വിളിച്ചതോടെ അവയവ ദാനത്തിന് കളം ഒരുങ്ങുകയായിരുന്നു. സിന്ധുവിന്റെയും ആൻസിന്റെ മാതാപിതാക്കളുടേയും സമ്മതപത്രം ലഭിച്ചതോടെ ആശുപത്രി അധികൃതർ ആൻസിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാനായി നീക്കം ചെയ്തു.
ആൻസിന്റെ മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നു നാട്ടിലുള്ള സഹോദരൻ ജോയിസ് പറഞ്ഞു. ആൻസിന്റെ ഭാര്യ സിന്ധു മേട്ടുംപാറ ആശാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സിനു, ആൻസു (ഇരുവരും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ).
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




