പാവപ്പെട്ട വൃദ്ധ നിഷ്കളങ്കമായി മറുപടി പറയുന്നു, കരുണയില്ലാതെ പിഴ എഴുതി ആഘോഷിക്കുന്ന ഉദ്യോഗസ്ഥർ, ഇത്ര ക്രൂരൻമാരൊ എന്ന് സോഷ്യൽ മീഡിയ

0
1740

കൊച്ചി: നിഷ്കളങ്കയായ വൃദ്ധയെ റോഡിൽ വെച്ച് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, എവിടെ പോകുന്നുവെന്നും എന്തിന് പോകുന്നുവെന്നും അവർ മാന്യമായി ചോദിക്കുന്നു, ഒടുവിൽ പേരും വീടുപേരും ചോദിച്ചു ഫൈൻ എഴുതി കൊടുക്കുന്നു. എന്നിട്ട് വീട്ടിൽ കൊണ്ട് പോയി മക്കൾക്ക് കൊടുത്താൽ മതിയെന്ന ഉത്തരവും. അവസാനം കടലാസ് നനക്കാതെ വീട്ടിലുള്ള മക്കളിൽ ആർക്കെങ്കിലും കൊടുക്കണം എന്ന് പറഞ്ഞപ്പോൾ മൂത്ത മകൾ ഉണ്ട് അവൾക്ക് കൊടുക്കാം എന്ന് വൃദ്ധയുടെ മറുപടിയും.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ ആണിത്. കാണുന്ന ആർക്കും തോന്നും ഒരു ദയനീയത. എന്നാൽ, ആവേശ പൂർവ്വം പിഴ എഴുതി നൽകുന്ന വനിത ഉദ്യോഗസ്ഥക്കും കൂടെയുള്ള ഏമാൻ മാർക്കും ഒരു അലിവും തോന്നിയില്ല. നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ നിലപാടുകളുടെയും ഇടപെടലുകളുടയും നേർ ചിത്രം വ്യക്തമാക്കി തരുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇത് കണക്കാക്കാം.

വീഡിയോക്ക് താഴെയുള്ള കമന്റുകൾ വായിച്ചാൽ മതി ഏമാന്മാർ ചെയതതിലെ ശരി എത്രത്തോളമുണ്ടെന്ന് അറിയാൻ. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എങ്കിലും വാഹനത്തിനുള്ളിൽ നിന്ന് മറ്റൊരു ഏമാനാണ് ഇത് പിടിച്ചു പുറത്ത് വിട്ടത്.

“എനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആണ് എന്ന് അറിയാതെ വളരെ നിഷ്കളങ്കമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു പാവം വൃദ്ധ 😭😭. covid പ്രോട്ടോക്കോളും നിയമങ്ങളും ഇതുപോലുള്ള നിഷ്കളങ്കരും പാവങ്ങളും വൃദ്ധരും ആയ ആളുകളുടെ നെഞ്ചത്തേക്ക് അടിച്ചു കയറ്റണം, ഒരു പാവത്തിനെയും വെറുതെ വിടരുത്. അപ്പോഴാണ് ഒരു ഭരണാധികാരി യഥാർത്ഥ ഭരണാധികാരിയാകൂ 😢😭😭😭” എന്ന കമന്റോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/100006922750566/videos/2960309827543080/

വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here