ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ നിര്യാതനായി

0
3118

റിയാദ്: തബൂക്കിലെ ലുലു ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ.എസ് അബ്ദുൽ ഗഫൂർ നിര്യാതനായി. കോഴിക്കോട് മുക്കം സ്വദേശിയായ ഇദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ നാട്ടിൽനിന്ന് ഭാര്യയും മക്കളും സൗദിയിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. മുക്കം ആനയാംകുന്നിലെ പരേതനായ ആർ. കെ. സെയ്തു മുഹമ്മദ് ആണ് പിതാവ്. ഡപ്യൂട്ടി തഹസിൽദാർ ഫൈസൽ ആർ എസ് (MAMOC 1991-96 Batch) എന്നവരുടെ സഹോദരനുമാണ് ആർഎസ് അബ്ദുൽ ഗഫൂർ