വീടുകളില്‍ മോഷണം; ആഭരണങ്ങളും വാച്ചുകളും കവര്‍ന്ന ഏഴുപേര്‍ അറസ്റ്റില്‍

0
1061

മസ്‌കറ്റ്: ഒമാനിലെ അല്‍ അമെറാത് വിലായത്തിലെ വീടുകളില്‍ മോഷണം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. നിരവധി വീടുകളില്‍ മോഷണം നടത്തിയ സംഘം ആഭരണങ്ങളും വിലയേറിയ വാച്ചുകളും കവര്‍ന്നു.

സ്വദേശികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.